ഉരുള്‍പൊട്ടല്‍: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് എസ്ഡിപിഐ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു

Update: 2021-10-23 09:29 GMT

കട്ടപ്പന: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിലും അഭയം തേടി ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ അഴങ്ങാട്

സെന്റ് ആന്റണീസ് ചര്‍ച്ചിനോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് എസ്ഡിപിഐ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു.

എട്ട് ചാക്ക് അരിയുള്‍പ്പെടെ ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ ഫാ.ബിനോയ് വര്‍ഗീസ് മഞ്ഞപ്പുഴ കുന്നേലിന് കൈമാറി. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്വാഫ് ഹുസൈന്‍, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, മണ്ഡലം ജോയിന്റ് സെക്രട്ടറി അലി മുണ്ടക്കയം എന്നിവര്‍ സംബന്ധിച്ചു.

Tags: