ജമ്മു കശ്മീര്‍: നിയന്ത്രണ രേഖയ്ക്കു സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു; 2 സൈനികര്‍ കൊല്ലപ്പെട്ടു

Update: 2021-10-30 15:02 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയ്ക്കു സമീപം നൗഷേര-സുന്ദര്‍ബാനി സെക്ടറില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഒരു ഓഫിസറും ഒരു സൈനികനുമാണ് മരിച്ചത്. പട്രോള്‍ സംഘം പരിശോധനക്കെത്തിയപ്പോഴായിരുന്നു മൈന്‍ പൊട്ടിത്തെറിച്ചത്.

പരിക്കേറ്റവരില്‍ രണ്ട് പേരുടെയും നില ഗുരുതരമാണ്.

സൈന്യം നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ മൈന്‍ സ്ഥാപിക്കുന്ന പ്രദേശങ്ങളിലാണ് സംഭവം നടന്നത്.

റജൗരി ജില്ലയുടെ ഭാഗമാണ് നൗഷേര-സുന്ദര്‍ബാനി സെക്ടര്‍. ഇതേ പ്രദേശത്ത് കഴിഞ്ഞ മൂന്ന്് ആഴ്ചയായി സൈനിക നടപടി തുടരുകയാണ്.

പൂഞ്ചില്‍ സായുധരുടെ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News