ഭൂമി കയ്യേറ്റം: സൗദിയില്‍ അതിര്‍ത്തി സേനാമേധാവി ഉള്‍പ്പടെ നിരവധി പേര്‍ക്ക് സ്ഥാനചലനം

ചെങ്കടല്‍ പദ്ദതിയിലും അല്‍ഉലാ ഗവര്‍ണറേറ്റ് പരിധിയില്‍ പെടുന്ന പ്രദേശങ്ങളിലും പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന നിലയില്‍ ഭൂമി കയ്യേറ്റം നടത്തുന്നതിന് ഒത്താശ ചെയ്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

Update: 2020-08-21 10:37 GMT

ദമ്മാം: സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസില്‍ അതിര്‍ത്തി സേനാ മേധാവി ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ ഉന്നത മേധാവിമാരെ മാറ്റിക്കൊണ്ട് സൗദി ഭരണാധികാരി ഉത്തരവിറക്കി. ചെങ്കടല്‍ പദ്ദതിയിലും അല്‍ഉലാ ഗവര്‍ണറേറ്റ് പരിധിയില്‍ പെടുന്ന പ്രദേശങ്ങളിലും പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന നിലയില്‍ ഭൂമി കയ്യേറ്റം നടത്തുന്നതിന് ഒത്താശ ചെയ്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

അതിര്‍ത്തി സേനാ മേധാവി ജനറല്‍ അവാദ് ബിന്‍ അൗദ അല്‍ബല്‍വി, അംലജ് അല്‍വജ്ഹ് ഗവര്‍ണര്‍മാര്‍, അംലജ്, അല്‍വജ്ഹ് മേഖലകളിലെ അതിര്‍ത്തി സേനാമേധാവിമാര്‍, ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ ഭൂമി കയ്യേറ്റ വിരുദ്ദ മേധാവി ഉപമേധാവി, മദീന, തബൂക്, അസീര്‍ ഗവര്‍ണറേറ്റിനു കീഴിലുള്ള ഭൂമികയ്യേറ്റ വിരുദ്ദ വകുപ്പ് മേധാവി. തബൂക് മേയര്‍, അംലജ് അല്‍വജ്ഹ് അല്‍സൗദ് പ്രദേശങ്ങളിലെ ബലിദിയ്യ മേധാവിമാര്‍ എന്നിവരെയാണ് രാജാവ് തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കിക്കൊണ്ട് ഉത്തരവറിക്കിയത്.കയ്യേറ്റം ചെയ്ത ഭൂമി തിരിച്ചു പിടിക്കുന്നതിനു ആഭ്യന്തര, മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം മദീന, അസീര്‍ ഗവര്‍ണറേറ്റ് തുടങ്ങിയ വകുപ്പുകള്‍ക്ക് ഒരുമാസ സമയം അനുവദിച്ചിട്ടുണ്ട്.

അധികാര ദുര്‍വിനിയോഗം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനും സൗദി ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്.


Tags:    

Similar News