സെറ്റിയന് കീഴില്‍ ബാഴ്സയ്ക്ക് ജയം; ഇറ്റലിയില്‍ പാര്‍മയെ തകര്‍ത്ത് യുവന്റസ്
ജയത്തോടെ 43 പോയിന്റുമായി ബാഴ്സ വീണ്ടും ഒന്നില്‍ തിരിച്ചെത്തി.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ പുതിയ കോച്ച് ക്യൂകെ സെറ്റിയന് കീഴില്‍ ബാഴ്സലോണയ്ക്ക് ആദ്യ ജയം. ഗ്രനേഡ എഫ്സിക്കെതിരേയാണ് ബാഴ്സലോണയുടെ ജയം. 76ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ ഏക ഗോളാണ് ബാഴ്സയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ആദ്യ പകുതിയില്‍ കറ്റാലന്‍സിനെ പിടിച്ചുകെട്ടാന്‍ ഗ്രനേഡയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്സ മുന്നേറുകയായിരുന്നു. ജയത്തോടെ 43 പോയിന്റുമായി ബാഴ്സ വീണ്ടും ഒന്നില്‍ തിരിച്ചെത്തി.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് പാര്‍മയെ 2-1ന് തോല്‍പ്പിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ (43, 58) നേട്ടത്തോടെയാണ് പാര്‍മയെ തോല്‍പ്പിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് 51 പോയിന്റായി. മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാനെ 1-1നെ പിടിച്ചുകെട്ടി ലെസ്സെ.മിലാന് ലീഗില്‍ 47 പോയിന്റാണുള്ളത്.
അതിനിടെ പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം ഡിവിഷന് ടീമായ ലോറിയന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സരാബിയാണ് പിഎസ്ജിയുടെ ഗോള്‍ സ്കോറര്‍.