കൊവിഡ്: കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

Update: 2021-03-23 09:46 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പുതിയ സമയം. റെസ്റ്റോറന്റ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറു മുതല്‍ രാത്രി പത്ത് വരെ ഡെലിവറി സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറു മുതല്‍ എട്ടു വരെ റെസിഡന്‍ഷ്യല്‍ ഏരിയക്ക് ഉള്ളില്‍ നടക്കാന്‍ അനുമതിയുണ്ട്. വാഹനം ഉപയോഗിക്കാനോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. 

നിലവില്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തിലുള്ളത്.

Tags:    

Similar News