കുവൈത്ത് നാഷനല്‍ അസംബ്ലി തിരഞ്ഞെടുപ്പ്: അഹമ്മദ് അല്‍ സദൂന്‍ സ്പീക്കര്‍ സ്ഥാനാര്‍ഥി

Update: 2022-10-03 02:47 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാഷനല്‍ അസംബ്ലിയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പുതിയ സര്‍ക്കാര്‍ രുപീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 17ാം പാര്‍ലമെന്റില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് അഹമ്മദ് അല്‍ സഅദൂന്‍ പ്രഖ്യാപിച്ചു. മൂന്നാം മണ്ഡലത്തില്‍ നിന്ന് റിക്കാര്‍ഡ് വോട്ടോടെയാണ് 87കാരനായ അഹമ്മദ് അല്‍ സഅദൂന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. രാജ്യത്തെ ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് തനിക്ക് പ്രചോദനമെന്നും മികച്ച വിജയം നല്‍കിയ എല്ലാവരോടും നന്ദി പറയുന്നതായും അഹമ്മദ് അല്‍ സദൂന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍കുമെന്നാണ് സൂചന. നേരത്തെ രണ്ടുതവണ പാര്‍ലമെന്റ് സ്പീക്കറായിട്ടുണ്ട് അല്‍ സദൂന്‍. പ്രതിപക്ഷ എംപിമാര്‍ സഹകരണം വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ അഹ്മദ് സഅദൂന്‍ മജ്‌ലിസ് അല്‍ ഉമ്മയില്‍ അധ്യക്ഷ പദവിയിലെത്തുമെന്നാണ് വിവരം. രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കുവൈത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ദേശീയ അസംബ്ലിയെ നോക്കിക്കാണുന്നത്. 16 പുതുമുഖങ്ങളാണ് പുതിയ സഭയിലുള്ളത്. കഴിഞ്ഞ സഭയിലെ 23 അംഗങ്ങളും 11 മുന്‍ എംപിമാരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News