കുവൈത്ത് ബൂസ്റ്റര്‍ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങി

Update: 2021-10-07 00:47 GMT

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങി. രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, 60 വയസ്സ് കഴിഞ്ഞവര്‍, പ്രതിരോധശേഷി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.


മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരെ ആരോഗ്യമന്ത്രാലയം തന്നെ കണ്ടെത്തി ഇവരുടെ മൊബൈലിലേക്ക് വാക്‌സിന്‍ നല്‍കുന്ന തീയതിയും സമയവും സ്ഥലവും അറിയിച്ചുള്ള എസ്എംഎസ് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്. വാക്‌സിന്‍ ലഭ്യതയനുസരിച്ച് മറ്റു വിഭാഗക്കാര്‍ക്കും വൈകാതെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.




Tags: