കെഎസ്‌യു സംസ്ഥാന വ്യാപകമായി നാളെ പഠിപ്പുമുടക്കും

ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Update: 2019-07-18 13:52 GMT

കോഴിക്കോട്: പിഎസ്‌സി, സര്‍വ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Tags:    

Similar News