കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം; കോഴിക്കാട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു

Update: 2022-07-21 15:40 GMT

കോഴിക്കോട്: കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറുപേര്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു. കോളജില്‍ നടന്ന രക്തദാന ക്യാംപ് കഴിഞ്ഞ ഉടനെയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകര്‍ കൊടികെട്ടുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

ക്ലാസ് റൂമിന് പുറത്തുനില്‍ക്കുകയായിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. കെഎസ്‌യു പ്രവര്‍ത്തകരായ ജോണ്‍ അജിത്ത്, ജോര്‍ജ് കെ ജോസ്, സാബിര്‍ അലി, നിഥുല്‍ ബാബു, എംഎസ്എഫ് പ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ അഷ്‌റഫ്, എഐഎസ്എഫ് പ്രവര്‍ത്തകന്‍ അനൂജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിട്ടുണ്ട്.

Tags:    

Similar News