പാലക്കാട് പിഎസ്‌സി ഓഫിസ് താഴിട്ട് പൂട്ടി കെഎസ്‌യു പ്രതിഷേധം; പോലിസ് എത്തി ജീവനക്കാരെ മോചിപ്പിച്ചു

പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാട്ടെ പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.

Update: 2021-02-18 11:32 GMT

പാലക്കാട്: പാലക്കാട് പിഎസ്‌സി ഓഫിസ് കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാട്ടെ പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.

പോലിസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചു. പിഎസ്‌സി പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റര്‍ ഓഫിസില്‍ പതിച്ച പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും ചെയ്തു.


Tags: