കെഎസ്ആര്‍ടിസി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ടിഡിഎഫ്

ഗതാഗത മന്ത്രി നടത്തുന്നത് പ്രകോപന പ്രസ്താവന

Update: 2022-05-11 09:49 GMT

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍ ശശിധരന്‍ ആരോപിച്ചു.

പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെ വിമര്‍ശിച്ചവര്‍ എന്തുകൊണ്ട് അഖിലേന്ത്യ പണിമുടക്കിനെ പറ്റി പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ടിഡിഎഫ് ആവശ്യപ്പെടുന്നു. 

Tags: