കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; നാളെയും സമരം തുടരുമെന്ന് യൂനിയനുകള്‍

Update: 2021-11-05 10:18 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാളെയും സമരം തുടരാന്‍ എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്‌ളോയീസ് യൂനിയന്‍ തീരുമാനിച്ചു.

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗീകൃത സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ലോയീസ് സംഘും 24 മണിക്കൂറും, ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണമാണ്. സര്‍വ്വീസുകള്‍ പൂര്‍ണമായും മുടങ്ങിയതോടെ യാത്രാക്ലേശത്തില്‍ ജനം വലഞ്ഞു.

Tags: