കൊയിലാണ്ടിയിലെ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി-കര്‍ണാടക ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ചു
കൊയിലാണ്ടി: ദേശീയപാതയില്‍ കര്‍ണാടക ആര്‍ടിസി ബസ്സും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും കൂട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയിലോട്ട് മാറ്റി എന്നാണ് റിപോര്‍ട്ട്. ആരുടെയും പരിക്കുകള്‍ ഗുരുതരമെല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കര്‍ണാടകയിലെ ഹാസനില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസും കണ്ണൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ്സ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അതേസമയം കര്‍ണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനരികിലേക്ക് ഇരച്ചുകയറി.
സ്ഥലത്തെത്തിയ നാട്ടുകാര്‍ ബസ്സിലുണ്ടായ യാത്രക്കാരെ പുറത്തെടുത്തു. സംഭവത്തില്‍ കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.