തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപ്പിടിച്ചു

Update: 2023-03-14 10:31 GMT
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപ്പിടിച്ചു

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സിന് തീപ്പിടിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ്സിനാണ് തീപ്പിടിച്ചത്. 39 യാത്രക്കാരുമായി ചിറയിന്‍കീഴില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സിലാണ് തീപ്പിടിച്ചത്. യാത്രക്കാരെ ഉടന്‍തന്നെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Tags:    

Similar News