ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Update: 2025-12-16 05:32 GMT

കൊല്ലം: കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആഇര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. നിലമേല്‍ വാഴോട് വച്ചായിരുന്നു അപകടം.

കാറില്‍ ഉണ്ടായിരുന്ന ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

Tags: