ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു

Update: 2025-09-11 07:07 GMT

കൊച്ചി: വൈറ്റിലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. രാവിലെ എട്ടുമണിയോടെ വൈറ്റിലയില്‍ നിന്നും അമൃത ആശുപത്രിയിലേക്കുള്ള സര്‍വീസിന് ഇടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേക്കുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ മുന്നില്‍ പോയിരുന്ന ലോറി അപ്രതീക്ഷിതമായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് ബസ് ലോറിയില്‍ ഇടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരിക്ക് സമീപം നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഇടപ്പള്ളി ഭാഗത്തേക്കുള്ള പാലത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലിസെത്തി ഗതാഗതം നിയന്ത്രിക്കുകയും മെക്കാനിക്കുകളുടെ സഹായത്തോടെ ബസിനെ മാറ്റിയതിനുശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

Tags: