കൊല്ലത്ത് ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 7 പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു ബസ്സ്.

Update: 2019-06-15 10:10 GMT

കൊല്ലം: കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസ്സും കോണ്‍ക്രീറ്റ് മിക്‌സചര്‍ വണ്ടിയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ തീപിടിച്ച കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തില്‍ പെട്ടത്.

മൂന്നു മണിയോടെയാണ് അപകടം. കിളിമാനൂര്‍ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സിനാണ് തീപിടിച്ചത്. തിരുവനന്തപുരം കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്. തിരുവനന്തപുരം മൂവാറ്റുപുഴ പാതയിലാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ ദേശീയപാതയില്‍ എംസി റോഡ് വളവില്‍ വെച്ചാണ് റെഡിമികസ് ലോറിയും ബസ്സും കൂട്ടിയിടിക്കുന്നത്. ബസ് ലോറിയുടെ ഡീസല്‍ ടാങ്കിലാണ് ഇടിച്ചത്. ഉടന്‍ തന്നെ പൊട്ടിത്തെറിച്ച് തീ ബസിലേക്ക് ആളിപ്പടരുകയായിരുന്നു. ആളുകള്‍ പെട്ടെന്ന് തന്നെ ബസ്സില്‍ നിന്ന് ഇറങ്ങിയാതിനാല്‍ വന്‍ അപകടം ഒഴിവായി. റെഡിമികസ് ലോറി െ്രെഡവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പരിക്കേറ്റ ബസ് െ്രെഡവറേയും കണ്ടക്ടറേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െ്രെഡവര്‍ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്.ലോറി െ്രെഡവര്‍ക്ക് കാര്യമായ പൊള്ളല്‍ ഏറ്റിട്ടുണ്ട്.

Tags:    

Similar News