തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു

Update: 2022-11-15 06:31 GMT

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. തിരുവനന്തപുരം ബാലരാമപുരം വെടിവച്ചാന്‍ കോവിലിലാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിഴിഞ്ഞത്തു നിന്ന് നാഗര്‍കോവിലിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സാണിത്. ടയര്‍ സെറ്റോട് കൂടി ഊരിപ്പോവുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയത് കാരണം വന്‍ അപകടമൊഴിവായി. ബസ്സില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു.

Tags:    

Similar News