നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരാന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയത്.

Update: 2020-06-08 09:34 GMT

കോഴിക്കോട്: നിരീക്ഷണത്തിലിരിക്കെ മരിച്ച് കോഴിക്കോട് സ്വദേശിക്ക് കൊവിഡില്ല. മെഡിക്കല്‍ കോളജില്‍ നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരാന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തുന്നത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ബീരാന്‍ കോയ ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം അറിവായിട്ടില്ല. ഇന്നലെ ഉച്ചമുതല്‍ ശാരിരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ദീര്‍ഘ കാലമായി പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും മരുന്നു കഴിക്കുന്നയാളാണ് ബീരാന്‍ കോയ.

ഇന്നലെ തൃശ്ശൂരില്‍ മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പൂനയിലെ നാഷണല്‍ വൈറോളജി ലാബിലെ സ്രവപരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കുമാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ഉണ്ടായിരുന്നില്ല. പൂനയിലെ പരിശോധനാഫലം കൂടി വന്ന ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടത്തു.  

Tags:    

Similar News