കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ് (30) ആണ് പിടിയിലായത്.

Update: 2021-12-04 06:34 GMT

കോഴിക്കോട്: കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. കുന്ദമംഗലം പത്താം മൈല്‍ ഭാഗത്ത് 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.

Tags:    

Similar News