കോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു മരിക്കുന്നതിലേക്ക് വഴിവച്ചെന്ന് ഭർത്താവ് വിശ്രുതൻ

Update: 2025-07-04 05:45 GMT

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരണവുമായി യുവതിയുടെ ഭർത്താവ് വിശ്രുതൻ. സംഭവത്തെ തുടർന്ന് തന്നെ ഒരു മന്ത്രിയും വിളിച്ചില്ലെന്നും മുഖ്യമന്ത്രിയടക്കമുള്ളവർ തന്നെ കാണാൻ വരികയോ ചെയ്തില്ലെന്ന് വിശ്രുതൻ പറഞ്ഞു. തിരച്ചിൽ ആരംഭിക്കാൻ വൈകിയത് ഭാര്യ മരിക്കുന്നതിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു.

സഭവസമയത്ത് മാതാവ് മുഖം കഴുകാൻ ശുചിമുറിയിലേക്ക് പോയിരുന്നെന്ന് മകൾ അറിയിച്ചിരുന്നു. എന്നാൽ അപ്പോൾ തന്നെ ഒരു തിരച്ചിൽ ഉണ്ടായില്ല. അപകടത്തിനു ശേഷവും കെട്ടിടം ഉപയോഗശൂന്യമാണെന്നു പറഞ്ഞിരിക്കാനാണ് മന്ത്രിമാർ ശ്രമിച്ചതെന്നും വിശ്രുതൻ പറഞ്ഞു.

Tags: