മെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞു വീണ സംഭവത്തിൽ ഒരു മരണം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നു പുറത്തെടുത്ത ഒരു സ്ത്രീയാണ് മരിച്ചത്. പുറത്തെടുക്കുമ്പോൾ ഇവർ മരിച്ചിരുന്നെന്നാണ് റിപോർട്ടുകൾ. നിലവിൽ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം നേരത്തെ ഒരു യുവതിയെ കാണാതായെന്ന റിപോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിനുശേഷം ബിന്ദു എന്ന സ്ത്രീയെയാണ് കാണാനില്ലെന്ന് പരാതിയുയർന്നത്. യുവതിയ്ക്കായി തിരച്ചിൽ നടത്തുകയാണ്.