കോട്ടക്കല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇരിമ്പിളിയം പഞ്ചായത്തില്‍ പര്യടനം നടത്തി

Update: 2021-03-24 15:18 GMT

കോട്ടക്കല്‍: കോട്ടക്കല്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ മുഹമ്മദ് കുട്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തില്‍ പര്യടനം നടത്തി. ഇരിമ്പിളിയം പുറമണ്ണൂര്‍ ടൗണില്‍ വെച്ച് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെയാണ് പര്യടനം ആരംഭിച്ചത്. കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി ശങ്കരന്‍ മാസ്റ്റര്‍ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വികസന മുരടിപ്പില്‍ കിതക്കുന്ന കോട്ടക്കലിനെ കൈപിടിച്ചുയര്‍ത്താന്‍ ഒരു മാറ്റം അനിവാര്യമാണെന്നും അതിനായി എന്‍ എ മുഹമ്മദ് കുട്ടിയെ വോട്ടുകള്‍ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറമണ്ണൂര്‍, പുറമണ്ണൂര്‍ നിറവ്, കൊടുമുടി, ആലുംകൂടം, വാര്യത്ത് പടി, മോസ്‌കോ, മേച്ചേരിപ്പടി, തുടങ്ങി ഇരിമ്പിളിയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സ്ഥാനാര്‍ത്ഥിക്ക് നാട്ടുകാര്‍ സ്വീകരണം നല്‍കി. പൂക്കള്‍ വാരി വിതറിയും പൂച്ചെണ്ടുകള്‍ സമ്മാനിച്ചുമാണ് ഓരോ പ്രദേശത്തെയും ജനങ്ങള്‍ എന്‍ എ മുഹമ്മദ് കുട്ടിയെ വരവേറ്റത്.

മുകുന്ദന്‍മാസ്റ്റര്‍, സത്താര്‍ മാസ്റ്റര്‍,സുരേഷ്, അഷ്‌റഫലി കാളിയത്ത്, അബ്ദുകുളമ്പില്‍, ജംഷീര്‍, നിയാസ്, ബാലചന്ദ്രന്‍, സുരേഷ്, രാജീവ്, ഷെരീഫ് പാലോളി, മമ്മു പാലോളി, ഇക്ബാല്‍ പാലോളി, സി കെ ജയകുമാര്‍ തുടങ്ങി ഇരിമ്പിളിയം പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നിരവധി പ്രാദേശിക നേതാക്കള്‍ പര്യടനത്തിലുടനീളം എന്‍ എ മുഹമ്മദ് കുട്ടിയെ അനുഗമിച്ചു.

രാത്രി 8 മണിയോടു കൂടി വലിയകുന്ന് അങ്ങാടിയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തോടെ പര്യടനത്തിന് പരിസമാപ്തി കുറിച്ചു. 

Tags:    

Similar News