കോതി- ആവിക്കല്‍ സമരത്തിന് മുന്നില്‍ എസ് ഡിപിഐ; സിപിഎം പ്രസ്താവന സ്വാഗതാര്‍ഹമെന്ന് റോയ് അറയ്ക്കല്‍

Update: 2022-12-04 15:16 GMT

കോഴിക്കോട്: കോതി- ആവിക്കല്‍ സമരത്തിനു മുന്നില്‍ എസ്ഡിപിഐ ആണെന്ന മേയര്‍ ഡോ: ബീന ഫിലിപ്പ്, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ എന്നിവരുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി കോതിയില്‍ നടത്തിയ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം എസ്ഡിപിഐ ആണെന്ന സിപിഎം പ്രസ്താവന ജനങ്ങള്‍ക്കും പാര്‍ട്ടിക്കുമുള്ള അംഗീകാരമാണ്.

ഇനിയും ജനങ്ങള്‍ക്കൊപ്പം മുന്നില്‍തന്നെ പാര്‍ട്ടി ഉണ്ടാവും. മാലിന്യസംസ്‌കരണ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റിസ്ഥാപിക്കണം. ഇതിനായി സമരം ചെയ്യുന്നവരെ നുഴഞ്ഞുകയറ്റക്കാരെന്ന് ചാപ്പ കുത്തി സമരത്തെ നിര്‍ജീവമാക്കാന്‍ അനുവദിക്കില്ല. എസ്ഡിപിഐ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരല്ല. എല്ലാ വികസനവും പരിസ്ഥിതിയും വികസനവും ജനോപകാരപ്രദവുമായ പദ്ധതികളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, ജില്ല സെക്രട്ടറിമാരായ കെ പി ഗോപി, കെ ഷമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ കയ്യും, എന്‍ജിനീയര്‍ എം എ സലിം, കെ പി ജാഫര്‍, കബീര്‍ വെള്ളയില്‍, റഷീദ് കാരന്തൂര്‍, കോയ ചേളന്നൂര്‍, ടി പി യൂസുഫ്, ടി പി മുഹമ്മദ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ടി പി ഷബ്‌ന, എസ്ഡിടിയു ജില്ലാ സെക്രട്ടറി സിദ്ദീഖ് കരുവംപൊയില്‍, സൗത്ത് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷിജി നേതൃത്വം നല്‍കി.

Tags:    

Similar News