കനത്ത മഴയിലും തടസ്സമില്ലാതെ പ്രവര്‍ത്തിച്ച് കൊച്ചി മെട്രോ

ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ 60,387 യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കാത്തത് ആശ്വാസമായി.

Update: 2019-10-21 16:21 GMT

കൊച്ചി: കനത്ത മഴയില്‍ നഗരറോഡുകളിലെ ഗതാഗതം സ്തംഭിച്ചപ്പോള്‍ കൊച്ചി മെട്രോ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ 60,387 യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കാത്തത് ആശ്വാസമായി. സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസുകള്‍ നടത്തി.

തൈക്കൂടത്തേക്കു ദീര്‍ഘിപ്പിച്ചശേഷം കൊച്ചി മെട്രോയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം 60,000 ആണ്. മെട്രോയുടെ സേവനം പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. കനത്ത മഴയില്‍ യാത്രക്കാര്‍ മെട്രോയെ കൂടുതലായി ആശ്രയിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് കെഎംആര്‍എല്‍ എംഡി അലേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഓഫിസ് ജോലിക്കാരും ദിവസേനയുള്ള യാത്രക്കാരും മെട്രോയെ ആശ്രയിച്ചതിന്റെ തെളിവാണ് പകല്‍ സമയത്തെ യാത്രക്കാരുടെ വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു.


Tags: