'കൊവിഡ് പ്രതിരോധം ഒറ്റയ്ക്കല്ല നടത്തിയത്, അത് ടീം വര്‍ക്കായിരുന്നു'വെന്ന് കെകെ ശൈലജ

Update: 2021-05-18 10:46 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല ചെയ്‌തെന്ന് കെകെ ശൈലജ.

'നല്ലനിലയില്‍ പ്രവര്‍ത്തിക്കാനായി. കൊവിഡ് പ്രതിരോധം ശൈലജ ടീച്ചര്‍ ഒറ്റയ്ക്കല്ല ചെയ്തത്. അത് കൂട്ടായ പ്രവര്‍ത്തനമായിരുന്നു. ഗവണ്‍മെന്റ്, ഉദ്യോഗസ്ഥര്‍ എല്ലാവരും ചേര്‍ന്നുള്ള ടീം വര്‍ക്കാണ്. ശൈലജ ടീച്ചറുടെ മാത്രം മികവല്ല അത്. മാത്രമല്ല, ഞാന്‍ മാത്രമല്ലല്ലോ എല്ലാ മന്ത്രിമാരെയും ഒഴിവാക്കിയില്ലേ. ആരോഗ്യ മന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. അത് പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തമാണ്. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. പാര്‍ട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. സിപിഎം ധാരാളം പേരുള്ള പാര്‍ട്ടിയാണ. ഒരു നിരാശയുടെയും ആവിശ്യമില്ല'- കെകെ ശൈലജ പറഞ്ഞു.

സാമൂഹ്യ മാധ്യമ വിമര്‍ശങ്ങളെക്കുറിച്ച്, അങ്ങനെ ഒരു അഭിപ്രായപ്രകടനത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

എന്നാല്‍, ശൈലജ ടീച്ചറെ മന്ത്രിയാക്കിയത് പാര്‍ട്ടിയാണെന്ന് പിബി അംഗം എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News