കിഴക്കമ്പലത്തെ അക്രമം: പരിക്കേറ്റ പോലിസുകാരുടെ ചികിത്സ ചെലവ് സേന വഹിക്കും

കിഴക്കമ്പലത്തെ അക്രമം: പരിക്കേറ്റ പോലിസുകാരുടെ ചികിത്സ ചെലവ് സേന വഹിക്കും

Update: 2021-12-28 05:57 GMT

തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പോലിസ് സേന വഹിക്കും.

അതിക്രമത്തിന് ഇരയായ പോലിസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായതായി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.

ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘത്തിന് നേരെ തമ്മിലടിച്ച തൊഴിലാളികള്‍ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിനിടയിലാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ ഷാജനടക്കം അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിഐയുടെ തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലിസുകാരെ നാട്ടുകാരാണ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പോലിസ് ജീപ്പുകളാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗ്രൂപ്പിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തകര്‍ത്തിരുന്നു. ഇതില്‍ ഒരെണ്ണം പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു.

Tags:    

Similar News