രാജ്യം ഗുരുതര പ്രശ്നം നേരിടുമ്പോള്‍ കേരളം എന്തുചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടതുണ്ട്; മന്ത്രിസഭാ യോഗം ചേരും: മുഖ്യമന്ത്രി
കണ്ണൂര്‍: ഇന്ത്യക്കെതിരേ ആക്രമണം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നില്‍ അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഗുരുതര പ്രശ്നം നേരിടുമ്പോള്‍ കേരളം എന്തുചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്‍വാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പാകിസ്താന്‍ ഇത്തരത്തിലൊരു നിലപാടല്ല സ്വീകരികരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.