തുറന്നിട്ട മൃഗശാലയാണ് കേരളം, കിണറ്റില്‍ വീണ ആനയെ മണ്ണിട്ട് മൂടണം: പി വി അന്‍വര്‍

Update: 2025-01-23 08:15 GMT

മലപ്പുറം: കേരളം തുറന്നിട്ട മൃഗശാലയായി മാറിയെന്ന് പി വി അന്‍വര്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റില്‍ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അന്‍വര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ വനംവകുപ്പ് ആനയെ മേയാന്‍ വിടുകയാണെന്നും വനംവകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

ഊര്‍ങ്ങാട്ടിരിയില്‍ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. 12 മണിക്കൂറോളമായി ആനയെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മയക്കുവെടി വച്ച് ആനയെ പുറത്തെടടുക്കാനാണ് ശ്രമം.എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മയക്കുവെടി വക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Tags: