ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കേണ്ടെന്ന് അഭിഭാഷക അസോസിയേഷന്‍

കളമശ്ശേരിയിലേക്ക് കോടതി മാറുമ്പോള്‍ അഭിഭാഷകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ അഭിഭാഷക അസോസിയേഷന് കത്ത് നല്‍കിയിരുന്നു

Update: 2024-01-30 12:16 GMT

കൊച്ചി: എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കേണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് ഔദ്യോഗിക തലത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. നിലവില്‍ ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിങ് ബോര്‍ഡിന്റെ സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം. കളമശ്ശേരിയിലേക്ക് കോടതി മാറുമ്പോള്‍ അഭിഭാഷകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ അഭിഭാഷക അസോസിയേഷന് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിളിച്ച ജനറല്‍ ബോഡി യോഗത്തിലാണ് കളമശ്ശേരിയിലേക്ക് കോടതി സമുച്ചയം മാറ്റുന്നതിനെ പിന്തുണക്കേണ്ടെന്ന് തീരുമാനിച്ചത്.

Tags: