കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൻ പരീക്ഷ ജൂലൈയിയില്‍

പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് തീരുമാനിക്കുമെന്ന്‌ പി.എസ്.സി

Update: 2020-03-24 13:46 GMT

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) മെയിൻ പരീക്ഷ ജൂലൈയിൽ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. കേരള ഭരണ സർവീസിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ വിവരണാത്മക രീതിയിൽ രണ്ടു ദിവസമായാണ് പരീക്ഷ നടത്തുക.

പ്രാഥമിക പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഇതിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാനുള്ള അർഹതയുണ്ടായിരിക്കും. പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.

മെയിൻ പരീക്ഷയ്ക്കായി നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സിലബസ് പ്രകാരമായിരിക്കും പരീക്ഷ നടത്തുക. 100 മാർക്ക് വീതമുള്ള മൂന്നു പേപ്പറുകൾ പരീക്ഷയ്ക്ക് ഉണ്ടാകും. അഭിമുഖം 50 മാർക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.

Tags:    

Similar News