കീം പരീക്ഷാഫലം; എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു

Update: 2025-07-11 06:36 GMT

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചതെന്നും തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നുമാണ് മന്ത്രിയുടെ വാദം.

അതേസമയം, കീം ഫോര്‍മുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും ചിലര്‍ സംശയം ഉന്നയിച്ചിരുന്നതായും ഇങ്ങെ ഒരു മാറ്റം വോണമോ എന്ന് ചോദിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇന്നലെയാണ് കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയത്.

പഴയ ഫോര്‍മുല ഉപയോഗിച്ചാല്‍ ആദ്യ പത്തില്‍ സംസ്ഥാന സിലബസ് പഠിച്ച ആരും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാനാണ് പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്തിയതെന്നും പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്താന്‍ വ്യവസ്ഥയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ കോടതി സര്‍ക്കാര്‍ വാദങ്ങള്‍ തള്ളുകയായിരുന്നു.

Tags: