കാറ്റാടി ഭൂമി തട്ടിപ്പ്; സംയുക്ത പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് നീക്കം

Update: 2021-09-07 04:46 GMT
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ കാറ്റാടിപ്പാടത്തിന്റെ മറവില്‍ ആദിവാസി ഭൂമി ഉള്‍പ്പടെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് നീക്കം. കേസന്വേഷിക്കുന്ന പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന നടന്നേക്കും. റവന്യൂ, സര്‍വ്വേ, വനം വകുപ്പുകളുടെ സഹകരണത്തോടെയാവും പരിശോധന.


വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തവരെ കണ്ടെത്തുക, കാറ്റാടിക്കമ്പനിയുടെ പക്കല്‍ എത്ര ഭൂമിയുണ്ടെന്ന് അറിയുക തുടങ്ങിയവയാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് അന്വേഷണം പുനരാരംഭിച്ചത്. കേസേറ്റെടുത്ത ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ദേവദാസിന്റെ നേതൃത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പിന്നാലെയാണ് സംയുക്ത സംഘത്തിന്റെ പരിശോധനയ്ക്ക് അനുമതി തേടിയത്.




Tags:    

Similar News