കശ്മീര്‍: മുന്നണിയെ ഫാറൂഖ് അബ്ദുല്ല നയിക്കും

ഇടതു നേതാവ് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍,

Update: 2020-10-24 12:45 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രുമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം നല്‍കിയ തിരഞ്ഞെടുപ്പ് സഖ്യത്തിന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലനേതൃത്വം നല്‍കും. മെഹബൂബ മുഫ്തിയാണ് ഉപനേതാവ്. ഇന്ന് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.കശ്മീരിന്റെ മുന്‍ പതാകയാണ് സഖ്യം ഉപയോഗിക്കുക. മുന്‍പുണ്ടായിരുന്ന എല്ലാ പദവിയും അധികാരങ്ങളും കശ്മീരിന് പുന സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

ഇടതു നേതാവ് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍, പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സാജദ് ലോണ്‍ വക്താവായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഗുപ്കര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പാര്‍ട്ടികളുടെ സഖ്യമാണ് പുതുതായി രൂപം നല്‍കിയ പീപ്പിള്‍സ് അലയന്‍സ്.

Tags:    

Similar News