ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ യഥാര്‍ത്ഥ ജനകീയ ബദലാണ് എസ്ഡിപിഐയെന്ന് കാസര്‍കോഡ് ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ

Update: 2021-03-14 13:25 GMT

മഞ്ചേശ്വരം: തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം സംഘ്പരിവാര്‍ ഭയം പറയുന്നവരുടെ കാപട്യം മനസിലാക്കണമെന്നും സംസ്ഥാനത്ത് ഇടതു വലതു എന്‍ഡിഎ മുന്നണികള്‍ ധ്രുവീകരണ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എസ്ഡിപിഐ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ

പറഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തിലെ ഫസ്റ്റ് സിഗ്‌നല്‍ ബ്രാഞ്ച്(കറോഡ) ഓഫിസ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണതയില്‍ മനംമടുത്ത് നിരവധി പേരാണ് എസ്ഡിപിഐയിലെത്തിയത്. എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി, മണ്ഡലം സെക്രട്ടറി മുബാറക് കടമ്പാര്‍, കിന്യാ ഗ്രാമ പഞ്ചായത്തംഗം സന്തോഷ് കുമാര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തംഗങ്ങളായ കുല്‍സുമ്മ, അബുബക്കര്‍ റൈഷാദ്, സഫിയ, ഷരീഫ് ഉദ്യാവര്‍, നിയാസ് ഉദ്യാവര്‍, ലത്തീഫ് കറോഡ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ്ഹനീഫ്

ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഹാരിസ്, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: