കാസര്‍കോട് സ്‌കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്

Update: 2022-09-29 10:34 GMT

കാസര്‍കോട്: ചാലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 കുട്ടികള്‍ക്ക് പരിക്കേറ്റു. ബദിരയിലെ പിടിഎം എയുപി സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാസര്‍കോട് ചാലയിലാണ് അപകടമുണ്ടായത്. ബസ്സിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നത്. ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Tags: