കൊവിഡ് 19: അതിജീവന പാതയില്‍ മാതൃകയായി കരുണ കുമ്മങ്കോട്

Update: 2020-06-03 12:41 GMT

നാദാപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് എത്തിച്ചു നല്‍കി കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് കുമ്മങ്കോട് മാതൃകയായി. ജാതി മത ഭേദമന്യേ 415ഓളം കുടുംബങ്ങള്‍ക്കാണ് കരുണയുടെ സഹായമെത്തിയത്. ഏകദേശം 3,15,770 രൂപയുടെ ഭക്ഷണകിറ്റ് 3 ഘട്ടങ്ങളിലായി കരുണയുടെ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

കിറ്റ് വിതരണം ഉദ്ഘാടനം സെക്രട്ടറി ഹാരിസും ട്രഷറര്‍ ഉസ്മാനും ചേര്‍ന്ന് നിര്‍വഹിക്കുന്നു

കിറ്റുകള്‍ പാക്ക് ചെയ്ത് ആവശ്യക്കാരുടെ ലിസ്റ്റ് തയ്യാറാക്കി വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പ്രയാസം നേരിടുന്ന പ്രദേശത്തെ വീടുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് സെക്രട്ടറി ഹാരിസും ട്രഷറര്‍ ഉസ്മാനും പറഞ്ഞു.  

ഒരു പതിറ്റാണ്ട് കാലത്തോളം നാദാപുരം കുമ്മങ്കോട് പ്രദേശത്തു സേവനപാതയിലുള്ള കരുണ ഈ ഒരു ദുരിത കാലത്തും പൊതുജങ്ങള്‍ക്ക് ഏറെ ആശ്വാസകരമാവുകയാണ്. 

Tags:    

Similar News