കര്‍ണാടകയില്‍ മെയ് 31നു ശേഷം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

Update: 2020-05-27 06:45 GMT

ബംഗളൂരു: കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി സി എം യെദ്യൂരപ്പ. മെയ് 31നു ശേഷമായിരിക്കും മുസ്‌ലിം ക്രിസ്ത്യന്‍ പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും തുറക്കാനുള്ള അനുമതി നല്‍കുക.

''മെയ് 31നു ശേഷം ഞങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കും. പക്ഷേ, ആരാധനാലയങ്ങളിലും കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണം''- മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''സിനിമാ ഹാളുകളും മാളുകളും തുറക്കുന്നതില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണ്''- യദ്യൂരപ്പ പറഞ്ഞു.

മെയ് 31 വരെ ഗുജറാത്ത്, മഹാരാഷ്ട്ര, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രവേശമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News