മുസ് ലിംപള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത മഠാധിപതിയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു

Update: 2022-01-20 04:14 GMT

ശ്രീരംഗപ്പട്ടണം; ശ്രീരംഗപ്പട്ടണത്തെ ജാമിഅ മസ്ജിദ് തകര്‍ക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ചിക്കമംഗളൂര്‍ കാളി മഠാധിപതി ശ്രീഋഷികുമാര സ്വാമിജിയെ ശ്രീരംഗപ്പട്ടണം പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വാമിജിയെ അറസ്റ്റ് ചെയ്തത്.

അടുത്തിടെ ബെംഗളൂരുവില്‍ അപകടത്തില്‍ മരിച്ച ടിവി റിയാലിറ്റി ഷോ ബാലതാരം സമന്‍വി നായിഡുവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ജനുവരി 16ന് ശ്രീരംഗപട്ടണത്തിലെ പശ്ചിമവാഹിനിയില്‍ സ്വാമി എത്തിയിരുന്നു. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് ജാമിഅ മസ്ജിദിലെത്തി സാമൂഹിക മാധ്യമങ്ങളില്‍ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വീഡിയോ അപ് ലോഡ് ചെയ്തത്.

ജാമിഅ മസ്ജിദ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ അധീനതയിലാണ്. ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് പോലിസില്‍ പരാതി നല്‍കിയത്. ചിക്കമംഗളൂരിലെത്തിയ പോലിസ് പാര്‍ട്ടി അടുത്ത ദിവസം സ്വാമിജിയെ ശ്രീരംഗപ്പട്ടണത്തെത്തിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

പള്ളിയിലെ ചുമരും കുളവും ഹിന്ദു വാസ്തുഘടനയിലാണെന്നും അത് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും ബാബരി മസ്ജിദ് പോലെ പൊളിച്ചുകളയണമെന്നുമാണ് സ്വാമിജി ആഹ്വാനം ചെയ്തത്. 

Tags:    

Similar News