കനയ്യയുടെ ക്രൗഡ് ഫണ്ടിങിന് മികച്ച പ്രതികരണം; ആദ്യ മണിക്കൂറില്‍ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപ

എന്നാല്‍ ആദ്യമണിക്കൂറില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. കനയ്യക്ക് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Update: 2019-03-27 16:25 GMT

പട്‌ന: പാറ്റ്‌നയിലെ ബെഗുസരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം. മണിക്കൂറുകള്‍ക്കകം 30 ലക്ഷത്തിലേറെ രൂപയാണ് (30,44000) കനയ്യയ്ക്ക് സംഭാവനയായി ലഭിച്ചത്.

വോട്ടിനൊപ്പം തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും നല്‍കണമെന്ന് കനയ്യ അനുയായികളോട് ആവശ്യപ്പെടുകയായിരുന്നു.സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തിരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തിക സംഭാവനകള്‍ നല്‍കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് താന്‍ കരുതുന്നു എന്നായിരുന്നു കനയ്യയുടെ അഭ്യര്‍ഥന.ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000 രൂപയാണ് ലക്ഷ്യമിടുന്നത്.

എന്നാല്‍ ആദ്യമണിക്കൂറില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. കനയ്യക്ക് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ആര്‍ജെഡി നേൃത്വം നല്‍കുന്ന മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിഹാറിലെ ഇടത് സംഘടനകളുടെ പൊതുസ്ഥാനാര്‍ത്ഥിയായി കനയ്യ ജനവിധി തേടുന്നത്. ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് അറിയിച്ച ആര്‍ജെഡി പിന്നീട് പിന്നാക്കം പോയിരുന്നു.ഇടതുപാര്‍ട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും ആര്‍ജെഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സിപിഐ പ്രഖ്യാപിച്ചത്.

Tags: