കല്‍പകഞ്ചേരി പീഡനം: രണ്ട് പേര്‍ കൂടി പിടിയില്‍

തെന്നല സ്വദേശി ചെനക്കല്‍ ഫസലുറഹ്മാന്‍ (21), കല്‍പകഞ്ചേരി കല്ലിങ്ങല്‍ പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ധീന്‍ (35) എന്നിവരെയാണ് സിഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്.

Update: 2021-03-12 17:08 GMT

പുത്തനത്താണി: മലപ്പുറം കല്‍പകഞ്ചേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തെന്നല സ്വദേശി ചെനക്കല്‍ ഫസലുറഹ്മാന്‍ (21), കല്‍പകഞ്ചേരി കല്ലിങ്ങല്‍ പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ധീന്‍ (35) എന്നിവരെയാണ് സിഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ ഇനിയും മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags: