കല്ലാര്‍ ഡാം തുറന്നു; തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Update: 2022-08-04 13:04 GMT

ഇടുക്കി: കല്ലാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി 10 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണി മുതലാണ് ഡാം തുറന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് 2022 കാലവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാര്‍ഗരേഖ പ്രകാരം വ്യക്തമാക്കിയിട്ടുള്ളതും ഇത് വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. കല്ലാര്‍ റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 824.48 മീറ്ററും നിലവിലെ ജലനിരപ്പ് 822.5 മീറ്ററുമാണ്.

Tags:    

Similar News