ഡല്‍ഹിയിലെ മലിനീകരണത്തിനെതിരേ പഞ്ചവല്‍സര പദ്ധതി തയ്യാറാക്കണമെന്ന് കൈലാഷ് സത്യര്‍ത്ഥി

ശിശു ദിനത്തോടനുബന്ധിച്ച് സത്യാര്‍ത്ഥി പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടി മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നിരുന്നു.

Update: 2019-11-14 18:22 GMT

ന്യൂഡല്‍ഹി: 1981 ലെ എയര്‍ ആക്റ്റ് ഭേദഗതി ചെയ്യണമെന്ന് പ്രധാനമന്ത്രി മോദിയോട് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന. മലിനീകരണം അതിന്റെ ഏറ്റവും മോശം അവസ്ഥ അഭിമുഖീകരിക്കുന്ന ഡല്‍ഹിയെ സാധാരണനിലയിലെത്തിക്കാന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിക്ക് രൂപം കൊടുക്കണമെന്നും സത്യാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു.

ശിശു ദിനത്തോടനുബന്ധിച്ച് സത്യാര്‍ത്ഥി പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടി മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നിരുന്നു.

'നിങ്ങളോടൊപ്പം നില്‍ക്കുന്നു. ഞാന്‍ പ്രധാനമന്ത്രി മോദിയെ വിളിക്കുന്നുണ്ട്. അദ്ദേഹത്തോട് 1981 ലെ വായു ആക്റ്റ് ഭേദഗതി ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കും. മാത്രമല്ല, മലിനീകരണത്തിനെതിരേ അഞ്ച് വര്‍ഷത്തെ ഒരു പദ്ധതിയുമായി വരാനും അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കും-പരിപാടിയുടെ വൊളണ്ടിയര്‍മാര്‍ക്ക് എഴുതിയ കത്തില്‍ സത്യര്‍ത്ഥി സൂചിപ്പിച്ചു.  

Tags:    

Similar News