ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രജ്ഞാ അദ്ദേഹത്തിന്റെ ആത്മാവിനേയും വധിച്ചു: കൈലേഷ് സത്യാര്‍ത്ഥി

ഗാന്ധിയെ ഗോഡ്‌സെ വധിച്ചു. എന്നാല്‍, പ്രജ്ഞയെ പോലുള്ളവര്‍ അക്രമരാഹിത്യത്തോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനേയും കൊലപ്പെടുത്തുന്നു. ഗാന്ധി എല്ലാ പാര്‍ട്ടികളേക്കാളും രാഷ്ട്രീയത്തിനേക്കാളും മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2019-05-18 07:21 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ബിജെപി നേതാവ് പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരേ നോബേല്‍ സമ്മാന ജേതാവ് കൈലേഷ് സത്യാര്‍ത്ഥി. പ്രജ്ഞാ സിങ് താക്കൂറിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തുന്നതായി കുഞ്ഞുങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 65കാരന്‍ ട്വീറ്റ് ചെയ്തു.

ഗാന്ധിയെ ഗോഡ്‌സെ വധിച്ചു. എന്നാല്‍, പ്രജ്ഞയെ പോലുള്ളവര്‍ അക്രമരാഹിത്യത്തോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനേയും കൊലപ്പെടുത്തുന്നു. ഗാന്ധി എല്ലാ പാര്‍ട്ടികളേക്കാളും രാഷ്ട്രീയത്തിനേക്കാളും മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ബിജെപി നേതൃത്വം ഇത്തരത്തിലുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നും രാജ്യധര്‍മ്മം പിന്തുടരണമെന്നും സത്യാര്‍ഥി ട്വീറ്റ് ചെയ്തു.

ഗോഡ്‌സെ പരാമര്‍ശത്തെ ബിജെപി ഉള്‍പ്പെടെ തള്ളിപ്പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പ്രജ്ഞാ സിങിന് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയേണ്ടിവന്നിരുന്നു.

Tags:    

Similar News