'വര്‍ഗീയത തുലയട്ടെ' എന്നെഴുതിയ അതേ തൂലികയില്‍ ആയിരംവട്ടം എഴുതുന്നു നിങ്ങളാണ് കൊടും ഭീകരര്‍: സിപിഎമ്മിനെ കടന്നാക്രമിച്ച് കബീര്‍ ബാഖവി

ഒറ്റവെട്ടിന് തലയോട് പിളര്‍ത്തിയും കഴുത്തിന് വെട്ടിയും യുവാക്കളെ കൊല്ലുന്ന ക്രൂരന്മാരെ കൊണ്ടുനടക്കുന്ന നിങ്ങളാണ് കൊടും ഭീകരരെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

Update: 2019-02-18 14:41 GMT
കാസര്‍ക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ പരോക്ഷമായി കടന്നാക്രമിച്ച് മതപണ്ഡിതനും വാഗ്മിയുമായ ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. ഒറ്റവെട്ടിന് തലയോട് പിളര്‍ത്തിയും കഴുത്തിന് വെട്ടിയും യുവാക്കളെ കൊല്ലുന്ന ക്രൂരന്മാരെ കൊണ്ടുനടക്കുന്ന നിങ്ങളാണ് കൊടും ഭീകരരെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.


കബീര്‍ ബാഖവിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

11 സെന്റീമീറ്റര്‍ നീളത്തിലും, 2 സെന്റീമീറ്റര്‍ വീതിയിലും ഒറ്റവെട്ടിന് തലയോട് പിളര്‍ത്തിയും കഴുത്തിന് പിറകില്‍ വെട്ടിയും രണ്ടു യുവാക്കളെ കൊല്ലാന്‍ പറ്റിയ ക്രൂരന്മാരെ നിങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടങ്കില്‍, 'വര്‍ഗീയത തുലയട്ടെ' എന്നെഴുതിയ അതേ തൂലികയില്‍ ആയിരംവട്ടം എഴുതുന്നു നിങ്ങളാണ് കൊടും ഭീകരര്‍.!


Full View




Tags:    

Similar News