താൻ പോകാൻ തീരുമാനിച്ചിട്ടില്ല; കെപിസിസി നേതൃമാറ്റം സംബന്ധിച്ച വാർത്തകൾക്കു പിന്നിൽ ഗൂഢാലോചന: കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് താൻ മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ സുധാകരൻ. തന്നോട് ആരും പോകാൻ പാഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുമെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ നിലമ്പൂർ തിരഞ്ഞെടുപ്പ് കഴിയും വരെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് ഹൈക്കമാൻ്റിനോട് സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
കെപിസിസിയുടെ നേതൃമാറ്റം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഈ വാർത്തകൾക്കു പിന്നിൽ ഗൂഢാലോചനയാണെന്നും സുധാകരൻ പറഞ്ഞു. ആരും പറയാത്ത ഒരു കാര്യം എങ്ങനെ പ്രചരിച്ചു എന്നത് സംശയമുളവാക്കുന്നതാണെന്നും സുധാകരൻ പ്രതികരിച്ചു.