സത്യം പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും കശ്മീരില്‍ ശിക്ഷിക്കപ്പെടുന്നു; മെഹബൂബ മുഫ്തി

Update: 2021-08-18 11:59 GMT

ശ്രീനഗര്‍: സത്യം പറഞ്ഞതിന് രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പുതിയ കശ്മീരില്‍ ശിക്ഷിക്കപ്പെടുന്നതായി മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തി.


മെഹബൂബയുടെ മാതാവ് ഗുല്‍ഷന്‍ നസീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ. ഗൗരവമുള്ള ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികളെ എതിര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു.




Tags:    

Similar News