മാധ്യമപ്രവര്‍ത്തകന്‍ എം എസ് സന്ദീപ് അന്തരിച്ചു

Update: 2022-08-28 05:55 GMT

കോട്ടയം: മാധ്യമപ്രര്‍ത്തകന്‍ എം എസ് സന്ദീപ് (സന്ദീപ് കൂട്ടിക്കല്‍- 37) അന്തരിച്ചു. മംഗളം ദിനപത്രം മുന്‍ റിപോര്‍ട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലിചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തുവരുകയായിരുന്നു.

മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചുനാളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Tags:    

Similar News