മാധ്യമപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത് അന്തരിച്ചു

Update: 2022-12-15 03:05 GMT

കൊച്ചി: മാധ്യമപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോ-ഓഡിനേറ്ററുമായ കെ അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍ ഗോള്‍ഡന്‍ഹട്ടിലാണ് താമസം.

വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ പത്ത് വരെ കാക്കനാട് മീഡിയാ അക്കാദമി കാംപസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററിലും പൊതുദര്‍ശനമുണ്ടാവും. നിരവധി അന്വേഷണാത്മക റിപോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷന്‍ വാര്‍ത്താ റിപോര്‍ട്ടിങ്ങില്‍ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ടെലികാസ്റ്റിങ് ഓപറേറ്ററായ ശോഭാ അജിത് ആണ് ഭാര്യ.

Tags:    

Similar News