വനിത സംവരണ ബില്ല് നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം: ജയ്റാം രമേശ്

Update: 2026-04-21 08:59 GMT

ന്യൂഡൽഹി: വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ബിൽ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു. സ്ത്രീ ശാക്തീകരണം പ്രധാന അജണ്ടയാക്കി ഉത്തർപ്രദേശ് സർക്കാർ ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലഖ്‌നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി വനിതാ സംവരണ വിഷയത്തിൽ നടത്തിയ അഭിസംബോധന ചട്ടലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്

Tags: